തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യക്ഷേമപദ്ധതികളുടെ നടത്തിപ്പിനായി സൂവ്യക്തവും സുതാര്യവും പരിശോധനകള്‍ക്ക് വിധേയമാക്കാവുന്നതുമായ സൂചകങ്ങളെ അടിസ്ഥാനമാക്കി അര്‍ഹരായ ഗൂണഭോക്താക്കളുടെ ഒരു മൂന്‍ഗണനാ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ തയ്യാറാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി 2009 മെയ്-ജൂണ് മാസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍ വീടുവീടാന്തരം സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയിരുന്നു.

സര്‍വ്വേ രണ്ട് ഫാറങ്ങളിലായാണ് നടത്തിയത്. എന്യൂമറേറ്റര്‍മാര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് സമഗ്രമായ വിവരങ്ങള്‍ എ ഫാറത്തിലും എ ഫാറങ്ങളില്‍ ശേഖരിക്കുന്ന വിവരങ്ങളില്‍ ചില പ്രത്യേക ഘടകങ്ങളെ ആസ്പദമാക്കി ബി.പി.എല്‍ ലിസ്റ്റില്‍ ഉള്പ്പെടുത്തുന്നതിന്‍ പരിഗണിയ്ക്കാന്‍ സാധ്യതയുള്ള കുടുംബങ്ങളുടെ വിവരങ്ങള്‍ ബി ഫോറത്തിലും ശേഖരിച്ചിരുന്നു.

അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍

 • സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്ള കുടുംബം (ക്ലാസ്1 മൂതല്‍ 4 വരെ)
 • സ്വകാര്യ/അര്‍ദ്ധ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉള്ള കുടുംബം
 • സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉള്ള കുടൂംബം
 • സര്‍ക്കാര് ‍‍/സര്‍വ്വീസ് പെന്‍ഷണര്‍മാര്‍ ഉള്ള കുടുംബം
 • അര്‍ദ്ധസര്‍ക്കാര്‍ /എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നവര്‍ ഉള്ള കുടുംബം
 • സഹകരണ സ്ഥാപനങ്ങളിലെ പെന്‍ഷണര്‍മാര്‍ ഉള്ള കുടുംബം
 • പൊതുമേഖലാ /പ്രൈവറ്റ് സ്ഥാപനങ്ങളിലെ സ്ഥിരം ശന്പളം പറ്റുന്ന ജീവനക്കാര്‍ആരെങ്കിലും (പരന്പരാഗത തൊഴില്‍ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒഴികെ) ഉള്‍പ്പെടുന്ന കുടുംബം
 • 1000 ച.അടിയില്‍ അധികം വിസ്തീര്‍ണ്ണം ഉള്ള കോണ്‍ക്രീറ്റ് വീട് ഉടമസ്ഥാവകാശത്തിലുള്ള കുടുംബം
 • സ്വകാര്യ ഉപയോഗത്തിനുള്ള 4 ചക്ര മോട്ടര്‍ വാഹനം ഉടമസ്ഥതയിലുള്ള കുടുംബം
 • വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ‍ ഉള്ള കുടുംബം
 • പട്ടികവര്‍ഗ്ഗക്കാര്‍ ഒഴികെ ഒരേക്കറിലധികം കാര്‍ഷിക ഭൂമി കൈവശാവകാശത്തിലുള്ള കുടുംബം
ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാരമാക്കുന്ന സൂചകങ്ങള്‍

ബി.ഫോറത്തിലെ കോളം 20 മുതല് 28 വരെയുള്ള കോളങ്ങളെ ആധാരമാക്കിയാണ് ബിപിഎല് ലിസ്റ്റില് ഉള്പ്പെടുത്തുന്നതിനുള്ള സൂചകങ്ങള് തയ്യാറാക്കുക.